നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ രൂപീകരിച്ചു
Monday, November 17, 2014 10:19 AM IST
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ എന്ന സംഘടന രൂപീകരിച്ചു. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നായര്‍ സമുദായാംഗങ്ങളുടെ കൂട്ടായ്മയായ സംഘടന സമുദായ അംഗങ്ങളുടെ സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസപരമായ ഉന്നമനത്തിനും വളര്‍ന്നുവരുന്ന തലമുറയെ പൈതൃകമായി കിട്ടിയ നമ്മുടെ സംസ്കാരം നിലനിര്‍ത്തികൊണ്ടുപോകുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയും അതോടൊപ്പം മറ്റ് ഇതര സംഘടനകളുമായി യോജിച്ച് സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതുമാണ്.

മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ കൂടിയ സമ്മേളനം എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് മെംബറും മുന്‍ ഗീതാമണ്ഡലം പ്രസിഡന്റുമായ വാസുദേവന്‍ പിള്ളയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ചു. സ്വാഗത പ്രസംഗത്തോടൊപ്പം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉത്ഭവത്തെക്കുറിച്ചും ആദരണീയനായ സ്ഥാപക നേതാവ് മന്നത്ത് പദ്മനാഭനെക്കുറിച്ചും വിശദമായി സംസാരിച്ചു. അതിനുശേഷം നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീനിവാസകുറുപ്പ് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.

എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് മെംബറായ എംഎന്‍സി നായര്‍ സംഘടനയുടെ പ്രവര്‍ത്തനവും കാഴ്ചപ്പാടും എങ്ങനെയായിരിക്കണമെന്ന് വിശദമായി പ്രതിപാദിച്ചു. സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും സംഘടനയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ സതീശന്‍ നായര്‍, ശിവന്‍ മുഹമ്മ തുടങ്ങിയവര്‍ സംഘടനയുടെ പ്രവര്‍ത്തനം ഏതു രീതിയിലായിരിക്കണം. ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിക്കണം. കൂട്ടായ്മയോടുകൂടി സമൂഹത്തില്‍ എന്തെല്ലാം നമുക്ക് ചെയ്യുവാന്‍ സാധിക്കും നമ്മുടെ പൈതൃകവും സംസ്കാരവും പരിപാലിച്ചുകൊണ്ട് എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കും എന്നീ വിവിധ വിഷയങ്ങളില്‍ വിശദമായി പ്രസംഗിച്ചു. കൂടാതെ രാധാകൃഷ്ണന്‍ നായരും പ്രസംഗിച്ചു.

രഘുനാഥന്‍ നായരും ജയരാജ് നാരായണനും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്ത അനുഭവങ്ങളെക്കുറിച്ച് വിശദമായി സദസിനു പറഞ്ഞു മനസിലാക്കി കൊടുത്തു.

സംഘടനയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ്- എംഎന്‍സി നായര്‍, വൈസ് പ്രസിഡന്റ് - ജയന്‍ മുളങ്ങാട്, സെക്രട്ടറി- ജയരാജ് നാരായണന്‍, ജോയിന്റ് സെക്രട്ടറി സജു നായര്‍, ട്രഷറര്‍ രാജഗോപാലന്‍ നായര്‍, കമ്മിറ്റി മെംബര്‍മാരായി രഘുനാഥന്‍ നായര്‍, ജി.കെ. പിള്ള, ശ്രീനിവാസ കുറുപ്പ്, ഡോ. സുനിതാ നായര്‍, വിജി നായര്‍, ദീപക് നായര്‍, സുരേഷ് നായര്‍, സുരേഷ് ബാലചന്ദ്രന്‍, പ്രസാദ് പിള്ള, നരേന്ദ്രന്‍ നായര്‍, അജയ് മാക്കുണ്ണി എന്നിവരെ തെരഞ്ഞെടുത്തു.

ഡോ. സുനിതാ നായര്‍ ചടങ്ങില്‍ എംസിയായിരുന്നു. അരവിന്ദ് പിള്ള ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം