അബുദാബി മലയാളി സമാജം ശിശുദിനാഘോഷം നടത്തി
Saturday, November 15, 2014 10:33 AM IST
അബുദാബി: നവഭാരതശില്‍പ്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള ശിശുദിനം വിവിധ കലാപരിപാടികളോടെ നവംബര്‍ 14ന് വൈകുന്നേരം ഏഴിന് ആഘോഷിച്ചു.

മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് മെറിന്‍ മേരി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അബുദാബി മലയാളി സമാജം സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് പട്ടാമ്പി, കോഓര്‍ഡിനേറ്റര്‍ ചെയര്‍മാന്‍ ടി.എ നാസര്‍, ആര്‍ട്സ് സെക്രട്ടറി വിജയരാഘവന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ നിബു സാം ഫിലിപ്പ്, ബാലവേദി സെക്രട്ടറി അപര്‍ണ, ഡോ. രേഖ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള