വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കേളി ഹെല്‍പ്പ് ഡെസ്ക്
Saturday, November 15, 2014 10:30 AM IST
റിയാദ്: പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനായി കേളി ഹെല്‍പ്പ് ഡസ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

റിയാദ്, അല്‍ഖര്‍ജ് ദവാദ്മി എന്നിവിടങ്ങളിലാണ് കേളി ഹെല്‍പ്പ് ഡസ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേളി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്ത കേളി അംഗങ്ങളുടെ പേരു ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി കേളി നടത്തിവരികയാണെന്നും പൊതുസമൂഹത്തിനുകൂടി സഹായകരമാകുന്ന വിധത്തില്‍ കുറേക്കൂടി വിപുലമായ രീതിയില്‍ ഹെല്‍പ്പ് ഡസ്കിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച്ച മുതല്‍ റിയാദ്, അല്‍ഖര്‍ജ് ദവാദ്മി എന്നിവിടങ്ങളില്‍ ആരംഭിച്ചതായും കേളി സെക്രട്ടറി റഷീദ് മേലേതില്‍ പറഞ്ഞു. ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 25 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റിയാദ്: റഷീദ് മേലേതില്‍ 050 010 1223, ഷമീര്‍ കുന്നുമ്മല്‍ 050 290 6833, ദയാനന്ദന്‍ 050 716 6822, അല്‍ഖര്‍ജ്: ഷാജി ജോസഫ് 050 449 2802, ശ്രീകാന്ത് 050 281 0182, ദവാദ്മി : പ്രിയേഷ് 050 704 4663, ഹംസ 050 246 7550.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍