കരവിരുതിന്റെ കൌതുകമുണര്‍ത്തിയ കരകൌശലമേള
Friday, November 14, 2014 10:11 AM IST
ദമാം: സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ കെജി വിഭാഗത്തിന്റെ പാഠ്യേതര പ്രവര്‍ത്തനമായ പാഴ് വസ്തുക്കളില്‍നിന്ന് പുതുവസ്തുവിന്റെ ഭാഗമായ് വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ച കൌതുക വസ്തുക്കളുടെ പ്രദര്‍ശനം ശനിയാഴ്ച സ്കൂള്‍ ഗ്രൌണ്ടില്‍ നടന്നു.

ക്യാപ്റ്റന്‍ വലീദ് മൂസ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രശസ്ത മിമിക്രി കലാകാരന്‍ കലാഭവന്‍ പ്രചോദ്, ഹയര്‍ ബോഡ് മെംബര്‍ ജോണ്‍ തോമസ്, സ്കൂള്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പാഴ് വസ്തുക്കളില്‍നിന്ന് പുനര്‍ജനിച്ച കൌതുക വസ്തുക്കള്‍ ഏവരിലും കൌതുകവും ക്രിയാത്മകതയുടെ പുത്തന്‍ വാതായനങ്ങളും തുറന്നു. മാതാപിതാക്കളുടെയും ആസ്വാദകരുടെയും നിറഞ്ഞ സാന്നിധ്യം മേളയെ വന്‍ വിജയമാക്കിത്തീര്‍ത്തു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ് ജോണി, കെ.ജി വിഭാഗം കോഓര്‍ഡിനേറ്റമാരായ ഷെറിന്‍ ക്രാസ്റോ, കരോളിന്‍ എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി. മേളയെ വന്‍വിജയമാക്കി തീര്‍ക്കാന്‍ പ്രയത്നിച്ച അധ്യാപകരേയും വിദ്യാര്‍ഥികളേയും സ്കൂള്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളില്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം