അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊയ്തുല്‍സവം നവംബര്‍ 14 ന്
Friday, November 14, 2014 5:38 AM IST
അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്!സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന കൊയ്തുത്സവം നവംബര്‍ 14 ന് (വെള്ളി) നാലു മുതല്‍ പള്ളിയങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മേളയും പൊതുസമ്മേളനവും ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം ഉദ്ഘാടനം
ചെയ്യും. സഭയുടെ ബ്രമവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ്
മുഖ്യാതിഥിയായി പങ്കെടുക്കും.

തനതു കേരളീയ ഭക്ഷണശാലകള്‍ ഉള്‍പ്പെടെ 65 സ്റാളുകള്‍ തുറക്കും. നസ്രാണി പലഹാരം ഇത്തവണത്തെ പ്രത്യേകതയായിരിക്കും. ഇടവക വികാരി ഫാ.എം സി മത്തായി, സഹ വികാരി ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി തോമസ് ജോര്‍ജ്, ട്രസ്റി വി.ജി ഷാജി, സ്റീഫന്‍ മല്ലേല്‍, സാംജി ഡാനിയേല്‍, മോന്‍സി സാമുവല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള