മിസിസാഗ കേരള അസോസിയേഷന്റെ ചിത്രരചനാ മത്സരം നവംബര്‍ 15ന്
Thursday, November 13, 2014 10:09 AM IST
ടൊറന്റോ: മിസിസാഗ കേരള അസോസിയേഷന്‍, ഗ്രേറ്റര്‍ ടൊറന്റോ പ്രദേശത്തുള്ള സ്കുള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ആറാമത് കുട്ടികളുടെ ചിത്രരചനാ മത്സരം, നവംബര്‍ 15ന് (ശനി) ഉച്ചയ്ക്ക് ഒന്നിന് മിസിസാഗയിലുള്ള ഈഡന്‍ റോസ് പബ്ളിക് സ്കുളില്‍ നടക്കും.

കുട്ടികളുടെ പ്രായമനുസരിച്ച് മൂന്നു വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ക്രയോണ്‍, പെന്‍സില്‍, വാട്ടര്‍കളര്‍ തുടങ്ങിയവ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്റെ വെബ്സൈറ്റിലോ, ംംം.ാശശൈമൌൈഴമസലൃമഹമമീരശമശീിേ.രീാ അല്ലെങ്കില്‍ താഴെപറയുന്ന വ്യക്തികളുമായോ ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസാദ് നായര്‍ 647 588 1824, മജോ വര്ഗീസ് 647 825 6959, ജെറി ഈപ്പന്‍ 647 833 1763, തോമസ് ചാക്കോ 647 403 6581.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്