പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്കാരം
Thursday, November 13, 2014 10:08 AM IST
ദുബായ്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൌണ്േടഷന്‍ പ്രവാസി എഴുത്തുകാര്‍ക്കായി സംഘടിപ്പിക്കുന്ന നാലാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു.

പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മൌലികമായ രചനകള്‍ ഡിസംബര്‍ 15നു മുമ്പായി സുനില്‍ പാറപ്പുറത്ത്, ചെയര്‍മാന്‍, പാറപ്പുറത്ത് ഫൌണ്േടഷന്‍, പി.ബി നമ്പര്‍ 48570, ദുബായ് എന്ന വിലാസത്തിലോ ജമൃമുുൌൃമവേളീൌിറമശീിേ@ഴമാശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കണമെന്ന് ഭാരവാഹികളായ പോള്‍ ജോര്‍ജ് പൂവത്തേരില്‍, റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 00971556171293.