കല (ആര്‍ട്ട്) കുവൈറ്റ് ചിത്രരചനാമത്സരം നവംബര്‍ 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, November 13, 2014 10:08 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആര്‍ട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നിറം 2014' പവേര്‍ഡ് ബൈ ഷിഫ അല്‍ ജസീറ എന്നു പേരിട്ടുള്ള ചിത്രരചന മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

നവംബര്‍ 14ന് (വെള്ളി) ഖൈത്താനിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. മത്സരാര്‍ഥികള്‍ ഉച്ചകഴിഞ്ഞ് ഒന്നിനുതന്നെ രജിസ്ട്രേഷന്‍ കൌണ്ടറില്‍ ഹാജരായി ചെസ്റ് നമ്പര്‍ കൈപ്പറ്റണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആര്‍ട്ട്) കുവൈറ്റ് കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല്‍ നിറം എന്ന പേരില്‍ വിജയകരമായി സംഘടിപ്പിച്ചുവരുന്ന പരിപാടിയുടെ പത്താമത് വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലും ആയി നാലു ഗ്രൂപ്പുകളിലായിരിക്കും മത്സരം.

ഗ്രൂപ്പ് എ: എല്‍കെജി മുതല്‍ ഒന്നാം ക്ളാസ് വരെ, ഗ്രൂപ്പ് ബി: രണ്ടാം ക്ളാസ് മുതല്‍ നാലാം ക്ളാസ് വരെ. ഗ്രൂപ്പ് സി: അഞ്ചാം ക്ളാസ് മുതല്‍ എട്ടാം ക്ളാസ് വരെ. ഗ്രൂപ്പ് ഡി: ഒമ്പതാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ.

ആദ്യത്തെ രണ്ട് ഗ്രൂപ്പുകള്‍ക്ക് ക്രയോണ്‍സും ഗ്രൂപ്പ് സി, ഡി എന്നീ ഗ്രൂപ്പുകള്‍ക്ക് വാട്ടര്‍ കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റുകള്‍ സംഘടകര്‍ നല്‍കും.

ചിത്രരചന കൂടാതെ ഏഴാം ക്ളാസ് മുതല്‍ പതിനൊന്നാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി ക്ളേ സ്കെച്ചര്‍ മത്സരവും രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ക്യാന്‍വാസില്‍ പങ്കെടുക്കുന്നവര്‍ക്കും സമ്മാനം നേടാന്‍ അവസരമുണ്ട്.

പരിപാടിയുടെ സഹകരണത്തിനായി പ്രസിഡന്റ് കെ. ഹസന്‍ കോയ, ജനറല്‍ സെക്രട്ടറി വി.പി മുകേഷ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സാംകുട്ടി തോമസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.സമഹമസൌംമശ.ില, ംംം.മയയമശ്യെമീറമ്യ.രീാ, ംംം.ലഷമഹമസമാ.രീാ, ംംം.മെവ്യേമാീിഹശില.രീാ. 99489078, 97982935, 97959072, 97219439 എന്ന ടെലഫോണ്‍ നമ്പരിലും ലഭ്യമാണ്.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്