ഭക്തിയുടെ നിറവില്‍ മണ്ഡലപൂജയ്ക്കൊരുങ്ങി അരിസോണ
Thursday, November 13, 2014 8:11 AM IST
അരിസോണ: അരിസോണയിലെ അയ്യപ്പഭക്തര്‍ക്ക് ഇനി വൃതാനുഷ്ടാനത്തിന്റെയും ശരണമന്ത്രജപത്തിന്റെയും നാളുകള്‍. അയ്യപ്പഭക്തര്‍ അയ്യപ്പ സമാജ് അരിസോണയുടെ ആഭിമുഖൃത്തില്‍ മണ്ഡലകാല വൃതാനുഷ്ടാനവും ഭജനയും പൂജയും വൃശ്ചികം ഒന്നു മുതല്‍ 41 ദിവസക്കാലം (നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27 വരെ) നടത്തുന്നു.

41 ദിവസം നീണ്ടുനില്‍ക്കുന്ന ഈ മണ്ഡലകാല ദിനങ്ങളില്‍ അരിസോണയിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ വച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വച്ചും അയ്യപ്പ ഭജനയും പൂജയും നടക്കും. മണ്ഡലകാല വൃതാരംഭത്തിനു തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 15ന് വൈകിട്ട് അഞ്ചിന് ഭാരതീയ ഏകത മന്ദിറില്‍ അയ്യപ്പഭജന, ദീപാരാധന, പതിനെട്ടു പടിപൂജ എന്നിവ നടത്തുന്നു. തുടര്‍ന്ന് മകരവിളക്ക് വരെയുള്ള എല്ലാ ശനിയാഴ്ച ദിവസങ്ങളിലും അയ്യപ്പഭജനയും പൂജയും ഉണ്ടായിരിക്കും.

ഡിസംബര്‍ 20 ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ വെങ്കടകൃഷ്ണ ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ അയ്യപ്പപൂജ നടത്തുന്നു. പൂജയോടനുബന്ധിച്ചു വിവിധ അഭിഷേകങ്ങള്‍, പതിനെട്ടു പടിപൂജ, അന്നദാനം, പ്രസദമൂട്ട്, ദീപാരാധന, നിറമാല, പുഷ്പാഭിഷേകം, അലങ്കാരം, അയ്യപ്പഭജന എന്നിവയുമുണ്ടാകും. അയ്യപ്പപൂജയിലും ഭജനയിലും പങ്കുചേര്‍ന്ന് പമ്പാവാസനായ ശ്രീ ധര്‍മശാസ്താവിന്റെ ഐശ്വര്യാനുഗ്രഹങ്ങളും മോഷവും നേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ അവസരം എല്ലാ അയ്യപ്പ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 623 455 1533, ഡോ. ഹരികുമാര്‍ കളീക്കല്‍: 4803815786, കൃഷ്ണകുമാര്‍ 480 628 1320, രാജേഷ് ബാബാ 602 317 3082.

റിപ്പോര്‍ട്ട്: മനു നായര്‍