പിവീസ് കപ്പ് 2014: സോണല്‍ മല്‍സരങ്ങള്‍ക്ക് തുടക്കമായി
Thursday, November 13, 2014 8:06 AM IST
ദമാം: കാല്‍പന്തുകളിയിലെ കുരുന്നു പ്രതിഭകളെ കണ്െടത്തുന്നതിനായി പിവീസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് പിവീസ് കപ്പ് സോണല്‍ മത്സരങ്ങള്‍ നവംബര്‍ പതിനൊന്നിന് ആരംഭിച്ചു.

അല്‍കോബാറിലെ യൂറോ വില്ലേജില്‍ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം കെഎഫ്യുപിഎമ്മിലെ അസിസ്റന്റ് പ്രഫസറും ഫുട്ബോള്‍ ടെക്നിക്കല്‍ ട്രെയിനറും മികച്ച ഫുട്ബോള്‍ കളിക്കാരനുമായ ഡോ. ടീസ്റ് സൊന്‍ഡാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ ഖൊസാമാ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍

ഗോപിനാഥ് മേനോന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെഎഫ്യുപിഎം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായ ഡോ. അബ്ദു സലാം, സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്. ജോണി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സ്കൂള്‍ ബാന്‍ഡിന്റെ അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. ഡെപ്യൂട്ടി ഗ്രൂപ്പ് മാനേജര്‍ റാസി ഷേക് പരീദ്, അഡ്മിന്‍ ഓഫീസര്‍ റോഷന്‍, വൈസ് പ്രിന്‍സിപ്പല്‍ ജയപ്രകാശ് നായര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികളുടെ കായികപരമായ വികസനത്തിനായുള്ള പിവീസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏവരും അഭിനന്ദിച്ചു.

നവംബര്‍ 11,12,13,15 തീയതികളിലായി നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ അല്‍ ഖൊസാമാ ഇന്റര്‍നാഷണല്‍ സ്കൂളിനെ കൂടാതെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ദമാം, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ജുബൈല്‍, അല്‍മുന ഇന്റര്‍നാഷണല്‍ സ്കൂള്‍ ദമാം, സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ദമാം എന്നീ സ്കൂളുകളിലെ പ്രതിഭകളും മാറ്റുരയ്ക്കാനെത്തുന്നു. മത്സരത്തില്‍ വിജയികളാകുന്ന മൂന്നു ടീമുകള്‍ ജിദ്ദയില്‍ നടക്കുന്ന പിവീസ് കപ്പില്‍ കളിക്കാന്‍ അര്‍ഹരാകും.

നവംബര്‍ 11ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ സണ്‍ഷൈന്‍ സ്കൂളിനെതിരെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ദമാം വിജയികളായി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം