സിബിഎസ്ഇ കുവൈറ്റ് ക്ളസ്റര്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് : യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ജേതാക്കള്‍
Thursday, November 13, 2014 8:03 AM IST
കുവൈറ്റ്: സിബിഎസ്ഇ കുവൈറ്റ് ക്ളസ്റര്‍ പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ വിജയികളായി. മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്ന ഫൈനലില്‍ ഡല്‍ഹി പബ്ളിക് സ്കൂളിനെയാണ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ടിം പരാജയപ്പെടുത്തിയത്.

കഴിഞ്ഞ 10 വര്‍ഷമായി സിബിഎസ്ഇ കുവൈറ്റ് ക്ളസ്റര്‍ നടത്തുന്ന മത്സരത്തില്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ കിരീടം സ്വന്തമാക്കുന്നത്. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കുള്‍ ടീം കോച്ച് സിബി കുര്യന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ അഹമ്മദ്, യുഐഎസ് വൈസ് പ്രിന്‍സിപ്പല്‍ ചെറിയാന്‍ തോമസ് തുടങ്ങിയവര്‍ ജേതാക്കളെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍