ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയിലെ പള്ളിമുറി വെഞ്ചരിക്കലും മുളവനാല്‍ തോമസച്ചന് സ്വീകരണവും
Thursday, November 13, 2014 6:03 AM IST
ഡിട്രോയിറ്റ്: നവംബര്‍ ഒന്നാം തീയതി സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ വൈകുന്നേരം 5 മണിക്ക് ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഓക്ക്പാര്‍ക്ക് സിറ്റിയില്‍ പുതിയതായി വാങ്ങിയ പള്ളിമുറി ക്നാനായ റീജിയണ്‍ വികാരി ജനറാള്‍ ബഹു. മുളവനാല്‍ തോമസച്ചന്റെ നേതൃത്വത്തില്‍ വെഞ്ചരിച്ചു. ഡിട്രോയിറ്റ് സീറോ മലങ്കര ഇടവകയെ പ്രതിനിധികരിച്ച് ബഹു. ബിജു ഡാനിയേലച്ചനും, ഡിട്രോയിറ്റ് സീറോമലബാര്‍ ഇടവകയെ പ്രതിനിധീകരിച്ച് ബഹു. ഇളമ്പാശ്ശേരി ജോഷിയച്ചനും, ചിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ സേവനം ചെയ്യുന്ന ബഹു. സി. സേവ്യര്‍ എസ്.വി.എം., ഡിട്രോയിറ്റ് ആര്‍ച്ച് ഡയോസിസ്സിനു സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട ജോയി ചാക്ക്യാനച്ചനും ഇടവക സമൂഹത്തോടൊപ്പം ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് വികാരിമേലേടത്ത് മാത്യു അച്ഛന്റെ കാലത്ത് തുടങ്ങിയ ഫണ്ട് റെയ്സിംഗ് ക്രിസ്തുമസ് കരോള്‍ പിരിവുകളില്‍ നിന്നും ഇടവക ജനത്തിന്റെ സാമ്പത്തിക സഹകരണത്തോടും കൂടി ലോണോ, മറ്റു ബാധ്യതകളോ ഇല്ലാതെ വിലയുടെ മുഴുവന്‍ തുകയും നല്‍കി വാങ്ങുവാന്‍ സാധിച്ചതില്‍ ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. തന്റെ ഒരുമാസത്തെ ശമ്പളത്തിന്റെ മുഴുവന്‍ തുകയും പള്ളിമുറിക്കുവേണ്ടി സംഭാവന ചെയ്ത് വികാരിയച്ചന്‍ മറ്റുള്ളവര്‍ക്ക് മാതൃകകാട്ടി. റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍, ജെറി ഞാറോത്ത്, അലക്സ് മുട്ടം, മാത്യു ചെമ്പോല, മനു കുഴിപ്പറമ്പില്‍, വിവിന്‍ വെട്ടിക്കാട്ട്, ബിജോയിസ് കവണാന്‍, ചിന്നമ്മ & ചാണ്ടി വേലിയാത്ത്, രാജു & ട്രില്ലി കക്കാട്ടില്‍, ജോമോന്‍ വടക്കേ വെട്ടിക്കാട്ട്, സാജു ചെരുവില്‍, കിജു മാന്തുരുത്തില്‍, രാജു തൈമാലില്‍, സനീഷ് വലിയപറമ്പില്‍, സോമന്‍ ചാക്കച്ചേരില്‍, തമ്പി ചാഴിക്കാട്ട്, ബിബി തെക്കനാട്ട് എന്നിവര്‍ തൊഴിലാളികളോട് ചേര്‍ന്ന് ദിനരാത്രം സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് പള്ളിമുറി വെഞ്ചരിപ്പിനായി സജ്ജമായത്.

വെഞ്ചരിപ്പിനു ശേഷം ഇടവകദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ബഹു. മുളവനാല്‍ തോമസച്ചനു ഇടവക സമൂഹം സ്വീകരണം നല്‍കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ ഇടവക കൈക്കാരന്‍ തമ്പി ചാഴികാട്ട് സ്വാഗതവും, രാമച്ചനാട്ട് ഫിലിപ്പച്ചന്‍, ബഹു. ബിജു ഡാനിയേലച്ചന്‍, ബഹു. ജോയി ചാക്ക്യാനച്ചന്‍, സണ്‍ഡേ സ്കൂളിനെയും, പാരിഷ് കൌണ്‍സിലിനെയും പ്രതിനിധികരിച്ച് ജെയിസ് കണ്ണച്ചാന്‍പറമ്പിലും, ബഹു. മുളവനാലച്ചന് ആശംസ നേരുകയും ഇടവക കൈക്കാരന്‍ രാജു തൈമാലില്‍ നന്ദി പറയുകയും ചെയ്തു. ബഹു. മുളവനാല്‍ തോമസച്ചന്‍ കുര്‍ബ്ബാന മധ്യേ വചന സന്ദേശം നല്‍കുകയും, സമ്മേളനത്തില്‍ മറുപടി പ്രസംഗത്തില്‍ തനിക്കു ലഭിച്ച സ്വീകരണത്തിനു നന്ദിയും ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ഇടവക ക്നാനായ സമുദായത്തിന്റെയും, ക്നാനായ ഇടവകകളുടെയും ഭൂപടത്തില്‍ എന്നും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്നേഹവിരുന്നോടു കൂടി എല്ലാം മംഗളമായി സമാപിക്കുകയും ചെയ്തു. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം