കല കുവൈറ്റ് മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു
Wednesday, November 12, 2014 10:00 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അബാസിയ മേഖല കുടുംബ സംഗമം ഒലീവ് ഓഡിറ്റോറിയത്തില്‍ നടന്നു. മേഖലയിലെ കല കുടുംബാംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേമായ സമ്മേളനത്തില്‍ കലയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പൈനുംമൂട് അധ്യക്ഷനായിരുന്നു. കല കുവൈറ്റ് പ്രസിഡന്റ് ജെ. സജി ഉദ്ഘാടനം ചെയ്ത സമ്മേളത്തില്‍ ജെ. ആല്‍ബര്‍ട്ട്, സജി തോമസ് മാത്യു, തോമസ് മാത്യു കടവില്‍, സലിം രാജ്, രാമകൃഷ്ണന്‍, ബാലവേദി ക്ളബുകളെ പ്രതിനിധികരിച്ച് കുമാരി അപ്സാ, ലയ മാസ്റര്‍ അരവിന്ദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. നവീകരിച്ച ലൈബ്രറിയുടെ പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം കലയുടെ ജനറല്‍ സെക്രട്ടറി ടി.വി ജയന്‍, സജീവ് എം ജോര്‍ജ്, ബാലഗോപാല്‍, സ്കറിയ ജോണ്‍, ബാലവേദി അംഗങ്ങള്‍ എന്നിവരില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. അബാസിയ മേഖല സെക്രട്ടറി സി.കെ നൌഷാദ് സ്വാഗതവും സജീവ് എം ജോര്‍ജ് നന്ദിയും പറഞ്ഞു.

കല കുടുംബാംഗങ്ങളുടെയും ബാലവേദി കൂട്ടുകാരുടെയും ശ്രദ്ധേയമായ കലാപരിപാടികള്‍ക്ക് കലാവിഭാഗം സെകട്ടറി സുനിന്‍ കുമാര്‍, സജിത സക്കറിയും നേതൃത്വം നല്‍കി.

അബാസിയ മേഖല കമ്മിറ്റി നേതൃത്വം നല്‍കിയ കുടുംബസംഗമം കല കുടുംബാംഗങ്ങളാല്‍ തയാറാക്കിയ വിഭവങ്ങളോടുകൂടിയ സ്നേഹ വിരുന്നോടെ സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍