സൌജന്യ ഡയബറ്റിക് നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്യാമ്പും
Wednesday, November 12, 2014 10:00 AM IST
അബുദാബി: ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ പബ്ളിക് റിലേഷന്‍ വിഭാഗം ലോക പ്രമേഹദിനമായ നവംബര്‍ 14ന് (വെള്ളി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 3.30 വരെ ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സൌജന്യ ഡയബറ്റിക് നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രമുഖ ഡയബറ്റോളജിസ്റ് ഡോ. അശോക് ചെറിയാന്‍ പ്രമേഹവും പ്രവാസികളും എന്ന വിഷയത്തില്‍ ക്ളാസെടുക്കും. ഇതു സംബന്ധിച്ച യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് കെ.കെ. ഹംസകുട്ടി അധ്യക്ഷത വഹിച്ചു. സലാം ഒഴൂര്‍, സയിദ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍, ഉസ്മാന്‍ ഹാജി, വി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, സാബിര്‍ മാട്ടൂല്‍ എന്നിവര്‍ സംബന്ധിച്ചു. ഉസ്മാന്‍ സ്വാഗതവും അബ്ദുള്‍ റഹ് മാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള