സരസ്വതി അവാര്‍ഡ് ദാന ചടങ്ങ് നവംബര്‍ 15 ന്
Wednesday, November 12, 2014 9:59 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പതിനേഴാമത് സരസ്വതി അവാര്‍ഡ് ദാന ചടങ്ങ് നവംബര്‍ 15 ന് (ശനി) ക്യൂന്‍സിലെ ക്ളിനോക്സ് സയന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് മുഖ്യ നിയമോപദേഷ്ടാവും അപ്പലെറ്റ് അഥോറിട്ടിയും പ്രസ് /ഇന്‍ഫര്‍മേഷന്‍ വകുപ്പ് തലവനുമായ ലെയ്വാങ് കാം ങഹ്ടെ മുഖ്യാതിഥിയായിരിക്കും. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്തമേരിക്ക പ്രസിഡന്റ് ടാജ് മത്യു, സിഎന്‍എന്‍. ന്യൂസ് എഡിറ്റര്‍ സവോയ് ആഴത്ത്, അറ്റോര്‍ണി ഡോ. കെ.ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസ നേര്‍ന്ന് സംസാരിക്കും.

വൈകിട്ട് 5.30 ന് ജോജോ തോമസ്, ഷെര്‍ലി തോമസ്, മഞ്ജു തോമസ് എന്നിവര്‍ നയിക്കുന്ന അവതരണ ഗാനത്തോടെ പൊതുസമ്മേളനവും അവാര്‍ഡ് ദാനവും ആരംഭിക്കും. തുടര്‍ന്ന് ട്രൈസ്റേറ്റ് ഏരിയായിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തം, ഇന്ത്യന്‍ കലകള്‍ക്ക് പ്രചോദനവും പ്രചാരവും നല്‍കിയ നൃത്ത അധ്യാപകരെ അനുമോദിക്കല്‍ എന്നിവ നടക്കും.

രാവിലെ 10 ന് ആരംഭിക്കുന്ന സരസ്വതി അവാര്‍ഡ് മത്സരങ്ങളുടെ ജഡ്ജിംഗ് പാനലില്‍ ഉഷ ബാലചന്ദ്രന്‍, ശാലിനി രാജേന്ദ്രന്‍, രമ ബാലചന്ദ്രന്‍, പൂര്‍ണിമ ദേശായി, ജോര്‍ജ് ദേവസ്യ പുത്തൂര്‍, സാലി, മഞ്ജു തോമസ് എന്നിവരാണ്. ജീവന്‍ തോമസ്, ജ്യോതി തോമസ് എന്നിവര്‍ എംസി ആയിരിക്കും.

ജോജോ തോമസ്, മാത്യു സിറിയക്ക്, ഡോ. അശോക് കുമാര്‍, സെബാസ്റ്യന്‍ തോമസ്, മറിയ ഉണ്ണി, ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ പരിപാടിയുടെ സംഘാടകരായിരിക്കും.

ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോജ് തോമസ് : 516 455 9739, മൃെമംമവേശമംമൃറ@ഴാമശഹ.രീാ,