ടിസിഎഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, November 12, 2014 7:22 AM IST
ജിദ്ദ: ജിദ്ദയിലെ പ്രശസ്ത ക്രിക്കറ്റ് കൂട്ടായ്മയായ ടിസിഎഫ് (ടെലി ചേരി ക്രിക്കറ്റ് ഫോറം) 2014-15 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എഴാമത് വാര്‍ഷിക യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി മുഹമ്മദ് ഫസീഷ് (പ്രസിഡന്റ്), പി.ഒ ഷംസീര്‍ (സെക്രട്ടറി), ശഹനാദ് ഒലിയാട്ട് (ട്രഷറര്‍), അബ്ദുള്‍ ഖാദര്‍ മോചെരി (ടൂര്‍ണമെന്റ് കണ്‍വീനര്‍ ആന്‍ഡ് മീഡിയ), വി.പി. അന്‍വര്‍ സാദത്ത് (സ്പോണ്‍സര്‍ഷിപ്പ്), സഫീല്‍ ആന്‍ഡ് ടാജ്മല്‍ ബാബു (ലോജിസ്റിക്സ്), നബീല്‍ (ഗ്രൌണ്ട് ഇന്‍ ചാര്‍ജ്), ടി.വി റിയാസ് (പ്ളയിംഗ് ടീം കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജോലി ആവശ്യാര്‍ഥം ദുബായ്, റിയാദ് എന്നീ സ്ഥലങ്ങളിലേക്ക് മാറിപ്പോയ അലി സിസിഒ, ഒ.വി ഫഹീം, ടി.എം അന്‍വര്‍ സാദത് എന്നിവര്‍ രക്ഷധികാരികളായി തുടരും.

ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഒരു തരംഗമായി മാറിയ ടിസിഎഫ്, 2009 ല്‍ തുടക്കം കുറിച്ച ഫ്ളഡ് ലൈറ്റ് ടൂര്‍ണമെന്റിന്റെ വിജയം ദൃതഗതിയിലായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത് ആവേശപൂര്‍വം ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്ത മുഴുവന്‍ പേര്‍ക്കും നന്ദി അറിയിക്കുന്നതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫസീഷ് പറഞ്ഞു. 2015 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടത്താനുദ്ദേശിക്കുന്ന ഏഴാം എഡിഷന്‍ ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു പുത്തന്‍ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 ക്രിക്കറ്റ് ലോക കപ്പിനോടനുബന്ധിച്ചു ജിദ്ദയില്‍ 'വേള്‍ഡ് കപ്പ് 2015 ക്രിക്കറ്റ് ക്വിസ്' മത്സരം നടത്തുവാനും യോഗത്തില്‍ തീരുമാനമായി.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രേളമൌെറശ@ഴാമശഹ.രീാ എന്ന ഇമൈല്‍ വഴി രജിസ്റര്‍ ചെയ്യാന്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ അബ്ദുള്‍ ഖാദര്‍ മോചെരി അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍