വചനാഗ്നി കണ്‍വന്‍ഷന്‍ ഡിസംബര്‍ 30 മുതല്‍ കൊളംബസില്‍
Wednesday, November 12, 2014 7:13 AM IST
ഒഹായോ: സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ റവ.ഫാ. സോജി ഓലിക്കല്‍ ആന്‍ഡ് ടീം നയിക്കുന്ന ഒഹായോ വചനാഗ്നി കണ്‍വന്‍ഷന്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ കൊളംബസ് സീറോ മലബാര്‍ മിഷനില്‍ നടത്തുന്നു.

കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്കായി വിവിധ കമ്മിറ്റികള്‍ക്ക് മിഷന്‍ ഡറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ രൂപം നല്‍കി. ജോണ്‍ പോള്‍ ജനറല്‍ കണ്‍വീനറായും ജോസഫ് തോമസ്, റോയി ജോണ്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കും. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് താമസ സൌകര്യം, ഭക്ഷണം, കൌണ്‍സിലിംഗിനുള്ള സൌകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൌകര്യമുണ്ടായിരിക്കും. (ംംം.രീഹൌായൌരെവൌൃരവ.ീൃഴ)

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോമസ് (614 619 8447), റോയി ജോണ്‍ (956 832 2676), ജോണ്‍ പോള്‍ (614 556 2036). അഡ്രസ്: 893 ഒൂാഹല ട, ഇീഹൌായൌ, ഛഒ 43201. ജില്‍സണ്‍ ജോസഫ് (ട്രസ്റി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം