കെസിഎസ് സീനിയര്‍ സിറ്റിസണ്‍ കുടുംബസംഗമവും താങ്ക്സ് ഗിവിംഗ് ആഘോഷവും
Wednesday, November 12, 2014 7:13 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ കുടുംബകൂട്ടായ്മയും താങ്ക്സ് ഗിവിംഗ് ഡിന്നറും നടത്തുന്നു.

നവംബര്‍ 15ന് (ശനി) കെസിഎസ് കമ്യൂണിറ്റി സെന്ററില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കുടുംബകൂട്ടായ്മയില്‍ വിവിധ കലാപരിപാടികള്‍, സെമിനാര്‍, ചര്‍ച്ചാ ക്ളാസുകളും ഉണ്ടായിരിക്കുമെന്ന് കെസിഎസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു.

സീനിയര്‍ സിറ്റിസണ്‍ ഫോറം കോഓര്‍ഡിനേറ്ററുമാരായ ജേക്കബ് പുല്ലപ്പള്ളി, ജേക്കബ് മണ്ണാര്‍കാട്ടില്‍, ജോര്‍ജ് പുതുശേരി എന്നിവര്‍ ഭക്ഷണ പാചകത്തിനു നേതൃത്വം കൊടുക്കും. കെസിഎസ്. ഭാരവാഹികളായ ജെസ്മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശേരി, ബാബു തൈപ്പറമ്പില്‍, ജെസ്റിന്‍ തെങ്ങനാട്ട്, നിയുക്ത കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി എന്നിവര്‍ ആഘോഷപരിപാടിയില്‍ സംബന്ധിക്കുന്നതാണ്. എല്ലാ സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളും ആഘോഷപരിപാടിയില്‍ സംസഹകരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ജൂബി വെന്നലശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം