കലാശ്രീ സുനിതാ നായര്‍ക്ക് ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്ത രൂപങ്ങളില്‍ അവാര്‍ഡ്
Wednesday, November 12, 2014 7:12 AM IST
ഹൂസ്റണ്‍: ഗ്രെയിറ്റര്‍ ഹൂസ്റണിലെ പ്രമുഖ ഇന്ത്യന്‍ നൃത്ത വിദ്യാലയമായ സുനന്ദാസ് പെര്‍ഫോമിംഗ്സ് ആര്‍ട്സിലെ മുഖ്യാധ്യാപികയും ഡയറക്ടറുമായ കലാശ്രീ സുനന്ദാ നായര്‍ ഒക്ടോബറില്‍ ക്ളാസിക്കല്‍ നൃത്തത്തില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി നാല് പ്രശസ്ത അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്.

ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്തരൂപമായ മോഹിനിയാട്ടത്തിന് അമേരിക്കയിലെ മിത്രാസ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതമായ ദ ബെസ്റ് ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സര്‍ ഇന്‍ അമേരിക്ക എന്ന പുരസ്കാരം നേടി. ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്താവതരണത്തില്‍ ഒരു സുവര്‍ണ നിലവാരമാണ് സുനന്ദാ നായര്‍ പുലര്‍ത്തി വരുന്നതെന്ന് അവാര്‍ഡ് ദാതാക്കള്‍ ന്യൂജേഴ്സിയില്‍ അഭിപ്രായപ്പെട്ടു.

സുനന്ദയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിവിധയിടങ്ങളിലായി വൈവിധ്യമേറിയ നൃത്തങ്ങളാണവതരിപ്പിച്ചത്. ഒറീസയില്‍ ദേവദാസി നൃത്തമന്ദിറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫെസ്റിവലില്‍ ഇന്ത്യയുടെ മഹത്തായ ദാര്‍ശനിക സംസ്കാരങ്ങളെ ആവിഷ്കരിച്ചുകൊണ്ടുള്ള ക്ളാസിക് നൃത്തത്തിന് ദേവദാസി നാഷനല്‍ അവാര്‍ഡാണ് സുനന്ദ നേടിയത്. മുംബൈയിലെ ബ്രഹ്മ നൃത്യസഭ സംഘടിപ്പിച്ച നൃത്തോല്‍സവത്തില്‍ പങ്കെടുത്ത കലാശ്രീ സുനന്ദാ നായര്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഉജ്വലവും ഊര്‍ജസ്വലവുമായ പ്രകടനങ്ങളാല്‍ ബ്രഹ്മ നൃത്യമണി എന്ന ബഹുമതിപത്രം നേടി. അതുപോലെ ന്യൂഡല്‍ഹിയിലെ ഫൌണ്േടഷന്‍ ഫോര്‍ അക്സലിയേര്‍ട്ടഡ് കമ്യൂണിറ്റി എംപൌവര്‍മെന്റ് സ്ഥാപനത്തില്‍ നിന്ന് രാഷ്ട്ര ബൈഹൂഷന്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി സുനന്ദയും കുടുംബവും ഹൂസ്റണിലാണ് താമസം.

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്