ശ്രീകുമാര്‍ വെള്ളല്ലൂരിനു നവയുഗം അമാമ്ര യൂണിറ്റ് യാത്ര അയപ്പ് നല്‍കി
Tuesday, November 11, 2014 10:30 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ദമാം അല്‍ അമാമ്ര യൂണിറ്റ് പ്രസിഡന്റ് തിരുവനന്തപുരം കിളിമാനൂര്‍ വെള്ളല്ലൂര്‍ ശ്രീ നിലയത്തില്‍ ശ്രീകുമാറിന് യാത്രയയപ്പു നല്‍കി.

നവയുഗം ദമാം അമാമ്ര യൂണിറ്റില്‍ നടന്ന യാത്ര അയപ്പ് യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് സുകുമാരപ്പിള്ള അധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ ഉപഹാരം അബ്ദുള്‍ നാസര്‍ ശ്രീകുമാറിന് കൈമാറി. രവി ചന്ദ്രന്‍, കെ.കെ.മോഹനന്‍, കോശി തരകന്‍, ബാബു ചാത്തന്നൂര്‍, കെ.ആര്‍. അജിത് എന്നിവര്‍ പ്രസംഗിച്ചു.

പുതിയ പ്രസിഡന്റായി സുകുമാരപിള്ളയേയും വൈസ് പ്രസിഡന്റായി കോശി തരകനെയും തെരഞ്ഞെടുത്തു. ചാക്കോ ജോണ്‍ സ്വാഗതവും ദാസ് ചാത്തന്നൂര്‍ നന്ദിയും പറഞ്ഞു.

ദമാമിലെ വെസ്കോസ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി നോക്കിയിരുന്ന ശ്രീകുമാര്‍ ഇനി തന്റെ ഇരുപത് വര്‍ഷത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയ ഭൂമിയില്‍ ജൈവകൃഷി നടത്തുക എന്ന സംരംഭവുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. പിന്തുണയുമായി ഭാര്യ ഷീജ, മക്കള്‍ ഷാരോണ്‍ (ശ്രീക്കുട്ടി), അര്‍ജുന്‍ എന്നിവരുമുണ്ട്. അതോടൊപ്പം നവയുഗം നാട്ടില്‍ നടത്തുന്ന പ്രവാസി സൌഹൃദ പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും ഏറ്റടുക്കുകയാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം