ജുബൈല്‍ ഒഐസിസി ധനസഹായം നല്‍കി
Tuesday, November 11, 2014 10:08 AM IST
ജുബൈല്‍: ഇരു വൃക്കയും തകരാറിലായ ആദിക്കാട്ട് കുളങ്ങര സ്വദേശി ആയി ഷിബുഖാന് ഒഐസിസി ധനസഹായം നല്‍കി. ആദിക്കാട്ട് കുളങ്ങരയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് തുക ഷിബുഖാന്റെ പിതാവിനു കൈ മാറി. ജുബൈല്‍ ഒഐസിസി പ്രസിഡന്റും ഗ്ളോബല്‍ കമ്മിറ്റി അംഗവുമായ ചന്ദ്രന്‍ കല്ലട, കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി കല്ലട വിജയന്‍, പഞ്ചായത്ത് അംഗ0 രാജന്‍ പൈനുംമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ അസംബ്ളി പ്രസിഡന്റ് പി.ബി അബു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീനി പണയില്‍, ഒഐസിസി ദമാം ആലപ്പുഴ ജില്ല ട്രഷറര്‍ ഷാനി തുടങ്ങി പ്രാദേശിക കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ സംബന്ധിച്ചു.

ഈ സംരഭവുമായി സഹകരിച്ച എല്ലാ സുമനസുകള്‍ക്കും ജുബൈല്‍ ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് വിത്സന്‍ തടത്തിലും ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാനും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം