ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ബ്ളഡ് ഡ്രൈവ് നവംബര്‍ 15 ന്
Tuesday, November 11, 2014 9:05 AM IST
ഹൂസ്റണ്‍: ഇടവക രൂപീകരണത്തിന്റെ 40-ാം വര്‍ഷം ആഘോഷിക്കുന്ന ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ഗായക സംഘം നവംബര്‍ 15 ന് ബ്ളഡ് ഡ്രൈവ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.

രക്തദാനത്തിലൂടെ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ക്രമീകരിക്കുന്ന ഈ ബ്ളഡ് ഡ്രൈവില്‍ നിന്നു ശേഖരിക്കുന്ന രക്തം എംഡി ആന്‍ഡേഴ്സന്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി കൈമാറുന്നതാണ്.

നവംബര്‍ 15 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ രണ്ടു വരെ ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ (5810, അഹാലറമ ഏലിീമ ഞറ, ഒീൌീി 77048) നടത്തുന്ന ഈ മഹത്തായ രക്തദാന പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: റവ. കൊച്ചു കോശി ഏബ്രഹാം: 713 408 7390, ഏബ്രഹാം ജോര്‍ജ് (കൊച്ചുമോന്‍): 832 401 3890, ആലീസ് ഷാജി മോന്‍ : 713 628 1013.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍