കെകെഎംഎ യാത്രയയപ്പു നല്‍കി
Tuesday, November 11, 2014 9:03 AM IST
കുവൈറ്റ്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ (കെകെഎംഎ) സിറ്റി ബ്രാഞ്ച് ട്രഷറര്‍ കെ. അബ്ദുള്‍ അസീസ് സാഹിബിനു ഹൃദ്യമായ യാത്രയപ്പ് നല്‍കി. സിറ്റി സംഗം ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പ് യോഗം കെകെഎംഎ വൈസ് ചെയര്‍മാന്‍ എന്‍.എ. മുനീര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

അസീസ് സാഹിബിനുള്ള ബ്രാഞ്ചിന്റെ ഉപഹാരം വൈസ് ചെയര്‍മാന്‍ അക്ബര്‍ സിദ്ദീക്ക് സാഹിബ്, കെകെഎംഎ പ്രസിഡന്റ് അബ്ദുള്‍ ഫതാഹ് തൈയില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.

കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.ബഷീര്‍, സെക്രട്ടറി കെ.സി റഫീക്ക്, ടി.കെ സൈതുമുഹമ്മദ്, വി.വി അബ്ദുള്‍ സലാം, വി.ബി ഷാനവാസ് ബീരാന്‍ കോയ, ടി.എം ഇസഹാക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ അബ്ദുള്‍ അസീസ് സാഹിബ് മറുപടി പ്രസംഗം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ മാസ്ററുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി വി. അബ്ദുള്‍ കരീം സ്വാഗതവും കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍