എംഇഎസ് സൌജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 21ന്
Tuesday, November 11, 2014 8:59 AM IST
കുവൈറ്റ്: മുസ് ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി കുവൈറ്റ് യൂണിറ്റ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സുമായി സഹകരിച്ച് നടത്തുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 21ന് (വെള്ളി) അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈറ്റിന്റെ പൂര്‍ണ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കൂടാതെ കുവൈറ്റ് ഹാര്‍ട്ട് ഫൌണ്േടഷന്‍, അല്‍ റഹ്മ കമ്മിറ്റി ഫോര്‍ മെഡിക്കല്‍ സര്‍വീസ്, ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സ് എന്നിവരുടെ സഹകരണവും ക്യാമ്പിനുണ്ട്.

രാവിലെ എട്ടു മുതല്‍ രണ്ടു വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വ്യത്യസ്ത തുറകളില്‍ പ്രാവീണ്യം നേടിയ അമ്പതോളം ഇന്ത്യന്‍ ഡോക്ടര്‍മാരും അവരുടെ സഹായത്തിനായി പരിജയസമ്പന്നരായ പാരാമെഡിക്കല്‍ സ്റാഫുകളും പങ്കെടുക്കും.

ക്യാമ്പില്‍ പങ്കെടുക്കാനുള്ള അപേക്ഷ ഫോറങ്ങള്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ എല്ലാ ബ്രാഞ്ചുകളിലും ഡ്രസ് മാര്‍ട്ട് (ഫഹാഹീല്‍), അബാസിയ ബുക്ക് ഷോപ്പ് (സാല്‍മിയ), ഹൈലാന്റ് സൂപ്പര്‍ മാര്‍ക്കറ്റ് (അബാസിയ), അല്‍യഖ്സ ബുക്ക് ഷോപ്പ് (കുവൈറ്റ് സിറ്റി) എന്നീ സ്ഥലങ്ങളില്‍ ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക്: 96093553, 66472878.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്