പ്രവാസി വോട്ടിനുള്ള ഒഐസിസി ഹെല്‍പ്പ് ഡസ്ക് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു
Monday, November 10, 2014 10:00 AM IST
ജിദ്ദ: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേര് ചേര്‍ക്കുന്നതിനായി ഒഐസിസി ഹെല്‍പ്പ് ഡസ്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. പ്രവാസി വോട്ടവകാശത്തിന്റെ നിര്‍ണായക ഘട്ടമായി വിശേഷിപ്പിക്കാവുന്ന ഓണ്‍ലൈന്‍ രജിസ്ട്രഷന് സാധാരണ പ്രവാസികള്‍ക്കും സാധ്യമാകുന്ന ഈ ഹെല്‍പ്പ് ഡസ്ക് സംവിധാനം മാതൃകാപരമാണെന്നും ഒഐസിസി അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ക്ഷേമ കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതീവ തത്പരനാണെന്നും നിരവധി കാര്യങ്ങള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടും ഉണ്ട്. എന്നാല്‍ അവ പ്രവാസി സാമുഹത്തില്‍ വേണ്ടവിധത്തില്‍ പ്രചരിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. അതിന് ഒഐസിസിയും കെഎംസിസി യുമാണ് ശ്രദ്ധിക്കേണ്ടാതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ചടങ്ങില്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര് അധ്യക്ഷത വഹിച്ചു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. എം. ഷരീഫ് കുഞ്ഞു. കെഎംസിസി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ജോഷി വര്‍ഗീസ് നന്ദിയും പറഞ്ഞു.

ശരഫിയ അല്‍നൂര്‍ മെഡിക്കല്‍ സെന്റെറില്‍ വെള്ളിയാഴ്ച വൈകുനേരം ആറു മുതല്‍ രാത്രി 11 വരെയും ശനിയാഴ്ച രാത്രി ഒമ്പതു മുതല്‍ 11 വരെയും മറ്റു ദിവസങ്ങളില്‍ അസിസിയ സമീറ പൊളി ക്ളിനിക്കില്‍ രാത്രി ഒമ്പതു മുതല്‍ 11 വരെയും അന്ന് ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കുക.

നവംബര്‍ 25 വരെ ംംം.രലീ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രാജിസ്റര്‍ ചെയ്യുന്നവരുടെ പേരുകളാണ് ജനുവരി അഞ്ചിന് പുറത്തിറങ്ങുന്ന വോട്ടര്‍ പട്ടികയില്‍ പ്രസിദ്ധീകരിക്കുക. ഇതിനു വീട്ടുകാരുടെയോ അയല്‍വാസിയുടെയോ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും പാസ്പോര്‍ട്ടിന്റെ കോപ്പിയും, ഇപ്പോള്‍ താമസിക്കുന്ന വാര്‍ഡ് നമ്പര്‍, വിട്ട് നമ്പര്‍ എന്നിവ ആവശ്യമാണ്. രാജിസ്ട്രേഷനുശേഷം അതിന്റെ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് തഹസില്‍ദാരുടെ വിലാസത്തില്‍ ഡിസംബര്‍ അഞ്ചിന് മുമ്പായി എത്തിക്കേണ്ടാതാണ്. ഹെല്‍പ്പ് ഡസ്കിന്റെ പ്രവര്‍ത്തനം നവംബര്‍ 25 ന് അവസാനിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിറോസ് കാരക്കുന്ന് (0545806399), ഫസലുള്ള വെള്ളൂബാലി (0596619140), ബഷീര്‍ പരുത്തികുന്നന്‍ (0555091237), കെ. വൈ ഇഖ്ബാല്‍ (0502356561), നൌഷാദ് അടൂര്‍ (0532505929).

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍