എന്‍ബിടിസി ആറാമത് വാര്‍ഷികം ആഘോഷിച്ചു
Monday, November 10, 2014 9:58 AM IST
കുവൈറ്റ്: എന്‍ബിടിസി ആറാമത് വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെ അരങ്ങേറി. ഫര്‍വാനിയ ഗവര്‍ണര്‍ ഷേയ്ഖ് ഫൈസല്‍ ഹമൂദ് അല്‍ മാലിക് അല്‍സബ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെ.ജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ആഘോഷ പരിപാടിയില്‍ കേരള സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൌരി പാര്‍വതി ഭായി തമ്പുരാട്ടി, പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, റിമ ബെന്‍സണ്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദു എന്നിവര്‍ പ്രസംഗിച്ചു.

പരിപാടികളോടനുബന്ധിച്ച് ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും തൈക്കൂടം ബ്രഡ്ജ് ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്