പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ഷാര്‍ജ ഘടകം ചര്‍ച്ച നവംബര്‍ 14ന്
Monday, November 10, 2014 8:14 AM IST
ഷാര്‍ജ: സ്വയം പര്യാപ്തയും പുനരധിവാസവും എന്ന വിഷയത്തില്‍ പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ഷാര്‍ജ ഘടകം ചര്‍ച്ച സംഘടിപ്പിക്കുന്നു.

നവംബര്‍ 14ന് (വെള്ളി) ഉച്ചയ്ക്ക് ഒന്നിന് റോള സീലാന്‍ഡ് റസ്ററന്റിലാണ് പരിപാടി. പി.കെ പാറക്കടവ്, ചേരൂര്‍ അബ്ദുള്ള മുസ് ലിയാര്‍, പി.പി രാമചന്ദ്രന്‍, എസ്.ജെ ജേക്കബ്, ഇ.കെ ദിനേശ് തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0552591259, 0508956822.