'മുഹബത്തെ റസൂല്‍ 2015' നബിദിന സമ്മേളനം 2015 ജനുവരി രണ്ടിന്
Monday, November 10, 2014 8:14 AM IST
കുവൈറ്റ് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും കുവൈറ്റിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് രൂപീകൃതമായ കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ പ്രഖ്യാപനവും മുഹബത്തെ റസൂല്‍ നബിദിന സമ്മേളനവും 2015 ജനുവരി രണ്ടിന് അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പാണക്കാട് സയിദ് ഹൈദറലി ശിഹാബ് തങ്ങള്‍, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍