എം.വി. രാഘവന്റെ വേര്‍പാടില്‍ കല കുവൈറ്റ് അനുശോചിച്ചു
Monday, November 10, 2014 8:09 AM IST
കുവൈറ്റ് സിറ്റി: മുന്‍ മന്ത്രിയും സിഎംപി നേതാവും കേരളത്തിലെ മുതിര്‍ന്ന കമ്യൂണിസ്റ് നേതാക്കളില്‍ ഒരാളുമായിരുന്ന എം.വി. രാഘവന്റെ വേര്‍പാടില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

1984 ലെ അദ്ദേഹത്തിന്റെ കുവൈറ്റ് സന്ദര്‍ശന വേളയില്‍ കുവൈറ്റിലെ കലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ എം.വി. രാഘവന്‍ ശ്രദ്ധിച്ചിരുന്നു. ആ ഉപദേശനിര്‍ദ്ദേശങ്ങളെ കല നന്ദിയോടെ സ്മരിക്കുന്നു. അദേഹത്തിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബത്തിന്റെ വേദനയില്‍ കലയും പങ്കുചേരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയും ജനറല്‍ സെക്രട്ടറി ടി.വി.ജയയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍