ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ വിഞ്ജാന പരീഷ 24 -ാം ഘട്ടം നവംബര്‍ 14ന്
Monday, November 10, 2014 8:04 AM IST
കുവൈറ്റ്: കേരള ഇസ്ലാഹി സെന്റര്‍ ഖുര്‍ആന് ഹദീസ് ലേണിംഗ് വിഭാഗം കുവൈറ്റ് മലയാളികള്‍ക്കായി സംഘടിപ്പിച്ച് വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ 24 ാം ഘട്ടം നവംബര്‍ 14 ന് (വെള്ളി) രാവിലെ 8.30 ന് കുവൈറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില് അറിയിച്ചു.

പരീക്ഷക്ക് പരിശുദ്ധ ഖുര്‍ആനിലെ അധ്യായം 17 സൂറ അല്‍ ഇസ്റാഅ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. മര്‍ഹൂം മുഹമ്മദ് അമാനി മൌലവി രചിച്ച ഖുര്‍ആന്‍ പരിഭാഷയുടെ ഹാന്റ്ബുക്ക് ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8.30ന് പരീക്ഷാ കേന്ദ്രങ്ങളായ അബാസിയ, സാല്‍മിയ, ഫൈഹ, സിറ്റി, ഖുര്‍തുബ ഹവല്ലി, ഫഹാഹീല്‍, ജഹറ, ശര്‍ഖ് എന്നിവടങ്ങളില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. രാവിലെ 8.30 മുതല്‍ 10.30 വരെയാണ് പരീക്ഷ സമയം. സ്ത്രീകള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്ന് സെന്റര്‍ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് വിഭാഗം സെക്രട്ടറി അബ്ദുള്‍ അസീസ് നരക്കോട്ട് അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 97162805, 99972340, 22432079, 23915217.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍