അബാസിയയില്‍ വിസ്ഡം സ്നേഹസംഗമം നവംബര്‍ 13ന്
Monday, November 10, 2014 8:00 AM IST
കുവൈറ്റ്: വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന 'വിസ്ഡം സ്നേഹസംഗമം' നവംബര്‍ 13 ന് (വ്യാഴം) വൈകിട്ട് ഏഴിന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇതിനകം കേരളത്തിലെ നൂറിലധികം പള്ളികളിലും ക്ഷേത്രങ്ങളിലും നടത്തിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ മുജാഹിദ് ബാലുശേരി മുഖ്യപ്രഭാഷണം നടത്തും. പാസ്റര്‍ ജോയ് തോമസ് (ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്ച്ച്), സാരഥി കുവൈറ്റ് വൈസ് പ്രസിഡന്റ് കെ.വി. സുഗുണന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

വിസ്ഡം ഗ്ളോബല്‍ മിഷന് കോഓര്‍ഡിനേറ്റര്‍ സി.എം. സാബിര്‍ നവാസ് മദനി മോഡറേറ്ററായിരിക്കും. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍.അബ്ദുള്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.പി.അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിക്കും. സുതാര്യമായ ആശയവിനിമയത്തിലൂടെ മനുഷ്യര്‍ക്കിടയില്‍ സൌഹൃദം സ്ഥാപിക്കുക, ശാന്തിനിറഞ്ഞ സ്നേഹവും സ്വൈര്യജീവിതവും നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുക, വര്‍ഗീയതയും തീവ്രവാദവും വരുത്തിവയ്ക്കുന്ന വിനയെക്കുറിച്ച് പുതുതലമുറയെ മതപ്രമാണങ്ങളിലൂടെ ബോധവത്കരിക്കുക, ഏറെ തെറ്റിദ്ധാരണകള്‍ക്ക് വിധേയമായ ഇസ്ലാം മതത്തെ പൊതുസമൂഹത്തില്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 'വിസ്ഡം സ്നേഹസംഗമം' സംഘടിപ്പിക്കുന്നത്.

പരിപാടിയിലേക്ക് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്െടന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 90993775, 99392791, 97840503, 55806788,22432079, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍