എം.പി. വീരേന്ദ്രകുമാറിന് സ്വീകരണം നല്‍കി
Monday, November 10, 2014 5:13 AM IST
കുവൈറ്റ്: കേരള മുസ്ലിം കള്‍ചറല്‍ സെന്റര്‍ കുവൈറ്റ് എം.പി. വീരേന്ദ്രകുമാറിന് സ്വീകരണം നല്‍കി. മതേതരത്വത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുസ്ലിംലീഗും പോഷകസംഘടനകളും മുന്‍തൂക്കം നല്‍കുന്നുണ്െടന്നും മറ്റ് സംഘടനകള്‍ക്ക് ഇത് ഒരു മാതൃകയാണെന്ന് അദ്ദേഹം സ്വീകരണ ചടങ്ങില്‍ പറഞ്ഞു.

പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രകൃതിചികിത്സാ വിദഗ്ധന്‍ ഡോ. പി.എ. കരീം ക്ളാസെടുത്തു. ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, ജനതാ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് സഫീര്‍ പി. ഹാരിസ്, ഫാറൂഖ് ഹമദാനി, അസീസ് വലിയകത്ത്, ഗഫുര്‍ വയനാട്, ബഷീര്‍ ബാത്ത, മുഹമ്മദ് അസ്ലം എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍