വീക്ഷണം ഫോറം സാഹിത്യ മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം
Saturday, November 8, 2014 8:13 PM IST
അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് സംഘടിപ്പിച്ച സാഹിത്യമത്സരങ്ങള്‍ കുട്ടികളുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അബുദാബി മലയാളിസമാജത്തില്‍ നടന്ന മത്സരങ്ങളില്‍ വിവിധ സ്കൂളുകളിലെ നൂറിലധികം വിദ്ദ്യാര്‍ഥികള്‍ പങ്കെടുത്തു. ചിത്ര രചന,ലേഖനം,കൈയെഴുത്ത്,ക്വിസ് തുടങ്ങി പത്തോളം ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. മുതിര്‍ന്നവര്‍ക്കായി നടന്ന ക്വിസ് മത്സരവും ഒട്ടനവധി രക്ഷകര്‍ത്താക്കളുടെ പങ്കാളിത്തം ഉണ്ടായി.

മലയാളിസമാജം സാഹിത്യ വിഭാഗം സെക്രട്ടറി അനില്‍കുമാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു ലൈബ്രേറിയന്‍ നിബു സാം ഫിലിപ്, അസിസ്റന്റ് ആര്‍ട്സ് ക്ളബ് സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വീക്ഷണം ഫോറം പ്രസിഡന്റ് സി.എം.അബ്ദുള്‍ ഖരീം ജനറല്‍ സെക്രട്ടറി ടി.എം.നിസാര്‍, ട്രഷറര്‍ കരുണാകരന്‍ വനിതാവിഭാഗം പ്രസിഡന്റ് നീനാ തോമസ്, മുന്‍ പ്രസിഡന്റുമാരായ എന്‍.പി. മുഹമ്മദാലി, കെ.എച്ച്. താഹിര്‍, ഷുക്കൂര്‍ ചാവക്കാട്, കെ.വി. കുഞ്ഞഹമ്മദ്, അബ്ദുള്‍ ഖാദര്‍ തിരുവത്ര, അബൂബക്കര്‍, എം.യു. ഇര്‍ഷാദ്, ജയകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മത്സര വിജയികള്‍ക്ക് നവംബര്‍ 20 ന് (വ്യാഴം) കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഷേയ്ഖ്് സായിദ് മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ് പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള