ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സയിറ്റില്‍ ഇ കണ്െടന്റ് പഠന രീതി ഉദ്ഘാടനം ചെയ്തു
Saturday, November 8, 2014 9:54 AM IST
മസ്കറ്റ്: മറ്റു സ്കൂളുകള്‍ക്ക് മാതൃകയായി ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ഡാര്‍സയിറ്റില്‍ ഡിജിറ്റല്‍ പഠനം (ഇ കണ്െടന്റ്) പഠന രീതി ഉദ്ഘാടനം ചെയ്തു. 35,000 ത്തില്‍ പരം യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ള എച്ച്സിഎല്‍ കമ്പനിയാണ് കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെടുന്ന ഇ കണ്െടന്റ് പഠന രീതി ഐഎസ്ഡിയില്‍ സ്ഥാപിച്ചത്.

ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വിദ്യകളുടെ വിസ്ഫോടന കാലത്ത് ക്ളാസ് റൂമുകളില്‍ പരമാവധി ഡിജിറ്റല്‍ വിദ്യാഭ്യാസം കൊടുക്കാന്‍ സ്കൂള്‍ അധികൃതര്‍ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റും ഇ കണ്െടന്റ് പഠനരീതി സ്കൂളില്‍ കൊണ്ടുവരുവാന്‍ പ്രയത്നിച്ച എന്‍. ഓമനക്കുട്ടനെ ചടങ്ങില്‍ ആദരിച്ചു.

അബ്ദുള്‍റഹീം കാസിം, ഹരീഷ് സിദ്ധാര്‍ഥ, പുനീത് ആരോറ, ഡോ. അംസപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി. പി. തശ്നാത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അക്കാഡമിക ഉപദേശകന്‍ കമാന്‍ഡര്‍ മാത്യു ഏബ്രഹാം, പി.എം.ജാബിര്‍, കാളിദാസകുറുപ്പ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബിജു ശാമുവല്‍, ഡോ. തൂലിക മിശ്ര, പി.പി അജയന്‍, നിഖില അനില്‍കുമാര്‍, സുനില്‍ദത്ത് ശങ്കരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഹൃദ്യമായി. ലാല്‍ എ. പിള്ള പരിപാടികള്‍ ഏകോപിപ്പിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം