വോട്ടര്‍ പട്ടിക രജിസ്ട്രേഷന്‍ മസ്കറ്റ് കെഎംസിസി സൌകര്യമൊരുക്കുന്നു
Saturday, November 8, 2014 8:15 AM IST
മസ്കറ്റ്: സര്‍ക്കാര്‍ അനുവദിച്ച ഓണ്‍ലൈന്‍ വോട്ടര്‍ പട്ടിക രജിസ്ട്രേഷന്‍ മുഴുവന്‍ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മസ്കറ്റിലെ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.

ഇതിനായി ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ രജിസ്ട്രേഷന് സൌകര്യമൊരുക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് കുന്നുമ്മേല്‍ ഖാലിദ്, ജനറല്‍ സെക്രട്ടറി പി.എ.വി. അബൂബക്കര്‍, ഖജാന്‍ജി പൊന്നാനി സയ്യിദ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം