ഒമാന്‍ ഭരണാധികാരിയെ സയ്യിദ് ഫഹദും സയ്യിദ് ഷിഹാബും സന്ദര്‍ശിച്ചു
Saturday, November 8, 2014 8:15 AM IST
മസക്റ്റ്: ജര്‍മനിയില്‍ ചികിത്സയില്‍ കഴിയുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്യിദ്, ഒമാന്‍ നിയുക്താധികാരി സയ്യിദ് ഫഹദുമായും ഉപദേശകന്‍ സയ്യിദ് ഷിഹാബുമായും കൂടിക്കാഴ്ച നടത്തി.

സുല്‍ത്താന്‍ ഖാബൂസിന്റെ ജര്‍മനിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യത്തിനും പെട്ടെന്നുള്ള രോഗ വിമുക്തിക്കും ഒമാനിലെ ജനങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി അവര്‍ അദ്ദേഹത്തെ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം