ഫോമ 2014-16 ഓത്ത് സെറിമണി ഏഷ്യനെറ്റിലും മലയാളം ടിവിയിലും
Saturday, November 8, 2014 8:14 AM IST
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്ഫോമയുടെ പുതിയ ഭരണ സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും ഏഷ്യനെറ്റിലും മലയാളം ടിവിയിലും നവംബര്‍ എട്ടിന് (ശനി) രാത്രി എട്ടിന് (സെന്‍ട്രല്‍ ടൈം) ഏഷ്യാനെറ്റിലും ആറിന് മലയാളം ടിവിയിലും സംപ്രേഷണം ചെയ്യുമെന്ന് മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ് യുഎസ്എയുടെയും അമേരിക്കയില്‍ നിന്നുമുള്ള ആദ്യ മലയാള ചാനലായ മലയാളം ടിവിയുടെയും പ്രതിനിധികള്‍ വ്യക്തമാക്കി.

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ എത്രെയും വേഗത്തിലും സുതാര്യമായും ജനങ്ങളില്‍ എത്തിക്കുക എന്നതാണു പുതിയ ഭരണസമിതി ഇതിലൂടെ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍