ന്യൂജേഴ്സിയില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ ഏകദിന സെമിനാര്‍ നവംബര്‍ 15ന്
Saturday, November 8, 2014 8:14 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ നവംബര്‍ 15ന് ന്യൂജേഴ്സിയില്‍ ഒത്തുചേരുന്നു. പുതുതായി രൂപം കൊണ്ട മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ ഏകദിന സെമിനാറിലും അതിനോടനുബന്ധിച്ചു നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുക്കുന്നതിനായാണ് ഇവര്‍ ന്യൂജേഴ്സിയിലെ ഈസ്റ് റതര്‍ഫോര്‍ഡിലുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഒത്തുചേരുന്നത്.

പത്രപ്രവര്‍ത്തക കൂട്ടായ്മയെന്ന നിലയില്‍ പത്രപ്രവര്‍ത്തകര്‍ക്കു പ്രയോജനം ലഭിക്കുന്ന വിഷയത്തിലാണ് ആദ്യ സെമിനാര്‍. ഫോട്ടോ ജേര്‍ണലിസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് ഫോട്ടോ ജേര്‍ണലിസം രംഗത്തെ അതികായകരാണ് ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബിന്റെ ആദ്യ ദേശീയ സെമിനാര്‍ നയിക്കുന്നത്. നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരില്‍ ഹാക്കിന്റെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോ ഡോക്കുമെന്ററി എന്ന വിഷയത്തിലും പ്രശസ്ത ഇന്ത്യന്‍ വിദേശ ഫോട്ടോഗ്രാഫര്‍ പരേഷ് ഗാന്ധിയുടെ നേതൃത്വത്തില്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫി എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.

കൂടാതെ ലീഗല്‍ ആസ്പെക്ട്സ് ആന്‍ഡ് റിലേറ്റഡ് ഇഷ്യൂസ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ആനന്ദ് അഹൂജയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ളാസുകള്‍, റിസ്ക് മാനേജ്മെന്റ് ഓഫ് ജേര്‍ണലിസ്റ് എന്ന വിഷയത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഈശോ ജേക്കബിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടി എന്നിവ കൂട്ടായ്മയുടെ പ്രത്യേകതയായിരിക്കും.

പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ എക്സ്പ്രസിന്റെ ന്യൂയോര്‍ക്ക് ബ്യൂറോ ചീഫുമായ അജയ് ഘോഷിന്റെയും പ്രശസ്ത മാധ്യമപ്രവര്‍ത്തക വിനീത നായരുടെയും നേതൃത്വത്തില്‍ വിദ്യാസമ്പന്നരായ മാധ്യമപ്രവര്‍ത്തകരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് രൂപം കൊണ്ട ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് ഇതിനോടകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. അവരെ കൂടാതെ ക്ളബിന്റെ രൂപീകരണം മുതല്‍ ഇതിനാവശ്യമായ മേല്‍നോട്ടവും ഉപദേശവും നല്‍കിക്കൊണ്ട് നെടുംതൂണായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍സ്മോന്‍ സഖറിയയും മലയാളി മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖസ്ഥാനം കൈയാളുന്ന ഒരുപറ്റം യുവ മാധ്യമപ്രവര്‍ത്തകരുമാണ് സംഘടനയുടെ പിന്നിലെ ശക്തികള്‍.

ഉദ്ഘാടനത്തിനും ഏകദിന സെമിനാറിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. മലയാളി സംഘടനകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി വെറും രണ്ടുമാസം മുമ്പ് രൂപം കൊണ്ട ഈ സംഘടന ഈ ചെറിയ സമയത്തിനുള്ളില്‍ ഇത്രയും വലിയ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത് അത്ഭുതത്തോടെയാണ് മലയാളി സമൂഹം വീക്ഷിക്കുന്നത്.

വിലാസം: ഹില്‍ട്ടണ്‍ ഹോട്ടല്‍, 125 റൂട്ട് 17 സൌത്ത്, ഈസ്റ് റതര്‍ഫോര്‍ഡ്, ന്യൂജേഴ്സി.

വെബ്: വു://ംംം.ശിറീമാലൃശരമിുൃലരൈഹൌയ.രീാ