ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Friday, November 7, 2014 8:55 AM IST
തിരുവനന്തപുരം: ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ക്ളിഫ് ഹൌസില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ജനുവരിയില്‍ കോട്ടയത്ത് നടക്കുന്ന ഫൊക്കാന കേരള കണ്‍വന്‍ഷനിലും ടൊറന്റോയില്‍ 2016ല്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്കും മുഖ്യമന്ത്രിയെ ജോയി ഇട്ടന്‍ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഫൊക്കാനയുമായി സൌഹൃദബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി, ഫൊക്കാന കേരളത്തിന് നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ഭൂരഹിത പ്രോജക്ടിനും ക്ളീന്‍ സിറ്റി പ്രോജക്ടിനും ഫൊക്കാനകൂടി പങ്കാളിത്തം നല്‍കുന്നതിന് ശ്രമിക്കുമെന്ന് ജോയി ഇട്ടന്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദിയും അഭിനന്ദനവും ജോയി ഇട്ടനുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം