പ്രവാസി റിസാല പവലിയന്‍ ഉദ്ഘാടനം ചെയ്തു
Friday, November 7, 2014 8:53 AM IST
ഷാര്‍ജ: മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്തരാഷ്ട്ര പുസ്തക മേളയിലെ പ്രവാസി റിസാലയുടെ പവലിയന്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പഞ്ചായത്ത് സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍, എം.പി. വീരേന്ദ്രകുമാര്‍, മോഹന്‍ കുമാര്‍, എസ്. ഷറഫുദ്ദീന്‍, ഷരീഫ് കാരശേരി, അലി അക്ബര്‍, അബ്ദുള്‍ ജബാര്‍ പി.സി.കെ എന്നിവര്‍ സംബന്ധിച്ചു.

പ്രവാസി റിസാല പവലിയനില്‍ വിജ്ഞാനം, സാഹിത്യം, ബാലസാ

ഹത്യം, ചരിത്രം തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ ലഭ്യമാണ്. ഷാര്‍ജ എക്സ്പോ സെന്ററിലെ അഞ്ചാം ഹാളില്‍ കെ 26 സ്റാളിലാണ് പ്രവാസി റിസാല പ്രവര്‍ത്തിക്കുക. ഐപിബി പുസ്തകങ്ങള്‍ മേളയില്‍ പ്രത്യേക വിലക്കിഴിവില്‍ ലഭിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള