ഗ്വണ്ടാനമോ തടവറയില്‍ നിന്നും മോചനം
Friday, November 7, 2014 8:53 AM IST
കുവൈറ്റ്: അല്‍ഖ്വായ്ദ ബന്ധം ആരോപിച്ചു അമേരിക്ക ഗ്വണ്ടാനമോ തടവില്‍ അടച്ച ഫൌസി അല്‍ ഔദ ജയില്‍ മോചിതനായി. ബുധനാഴ്ച കുവൈറ്റ് സര്‍ക്കാരിന്റെ വിമാനത്തില്‍ സ്വദേശത്തേക്ക് തിരിച്ചതായി പെന്റഗണ്‍ വക്താവ് അറിയിച്ചു.

2002ല്‍ അഫ്ഗാന്‍ അധിനിവേശകാലത്ത് അല്‍ഖ്വായ്ദ ബന്ധം ആരോപിച്ചാണ് അമേരിക്കന്‍ സൈന്യം ഔദയെ പിടികൂടിയത്. യുദ്ധ സമയത്ത് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനില്‍ പോയിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ്് ബറാക് ഒബാമയുമായി കുവൈറ്റ് അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്തിനുശേഷമാണ് അമേരിക്ക മോചനത്തിനുള്ള നടപടി സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍