മുജാഹിദ് ബാലുശേരിയുടെ പ്രഭാഷണം വെള്ളിയാഴ്ച സാല്‍മിയയില്‍
Friday, November 7, 2014 8:52 AM IST
സാല്‍മിയ: കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഏഴിന് (വെള്ളി) സാല്‍മിയയില്‍ പൊതുപരിപാടി സംഘടിപ്പിച്ചിട്ടുണ്െടന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വെള്ളി വൈകുന്നേരം ഏഴിന് സാല്‍മിയ ജൂണിയര്‍ ഇന്ത്യന്‍ സ്കൂളില്‍ കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈറ്റില്‍ ഹൃസ്വ സന്ദര്‍ശനാര്‍ഥം എത്തിയ കേരളത്തിലെ അറിയപ്പെട്ട പ്രഭാഷകനും നിരവധി ക്ഷേത്രങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയ മുജാഹിദ് ബാലുശേരി 'ഒരുമയുടെ സന്ദേശം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്െടന്നും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വാഹന സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്െടന്നും ഇസ്ലാഹി സെന്റര്‍ ദഅവ സെക്രട്ടറി സക്കീര്‍ കൊയിലാണ്ടി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 90993775, 99392791, 66014181.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍