നവയുഗം രക്തസാക്ഷിദിനം ആചരിച്ചു
Thursday, November 6, 2014 11:26 AM IST
ദമാം: നവയുഗം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം രക്തസാക്ഷിദിനമായി ആചരിച്ചു. ഡോ. സിന്ധു അനുസ്മരണ പ്രഭാഷണം നടത്തി. നവയുഗം മേഖലാ പ്രസിഡണ്ട് റിയാസ് ഇസ്മായില്‍ അധ്യക്ഷനായിരുന്നു.

നവയുഗം കേന്ദ്ര കമ്മറ്റി സെക്രടറി കെ.ആര്‍. അജിത് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. രാജ്യത്തിനായ് ജീവത്യാഗം ചെയ്തവരുടെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നും അവര്‍ സ്വപ്നം കണ്ട ഒരു ഭാരതിനായ് ജാതിമത ദേശ വര്‍ണ്ണ ചിന്തകള്‍ക്കപുറം എല്ലാ ഇന്ത്യകാര്‍ക്കും ഒന്നിച്ച് ഉണര്‍ന്ന് പ്രവര്‍ത്തികേണ്ട കാലം അതിക്രമിച്ചുവെന്നും പ്രമേയം ഓര്‍മപ്പെടുത്തി. നവയുഗം കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ഉണ്ണി പൂചെടിയില്‍ സ്വദേശാഭിമാന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.

ജീവന്‍ നല്‍കിയും രാജ്യത്തിന്‍റെ ഐക്യവും അഖന്ധതയും കത്ത് സൂക്ഷികുമെന്ന് പ്രതിജ്ഞയെടുത്തു. അജിത് ഇബ്രാഹിം, ഷാജി മതിലകം, ജമാല്‍ വല്യാപള്ളി, സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, രാജീവ് ചവറ, ബാബു ചോരന്‍, മോഹന്‍ ഓച്ചിറ, അബ്ദുല്‍ ലത്തിഫ് മൈനാഗപള്ളി തുടങ്ങിയര്‍ സംസാരിച്ചു. കോബാര്‍ മേഖലാ പ്രസിഡണ്ട് അരുണ്‍ ചാത്തന്നൂര്‍ സ്വാഗതവും ദമാം മേഖലാ സെക്രടറി നവാസ് ചാന്നാന്‍കര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം