'2030 ഓടെ 50 ലക്ഷം സ്വദേശി യുവാക്കളെ ജോലികളില്‍ പ്രപ്തരാക്കും'
Thursday, November 6, 2014 11:07 AM IST
ദമാം: 2030 ഓടെ സൌദിയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നിതിനായി 50 ലക്ഷ സ്വദേശി യുവതി യുവാക്കളെ പ്രാപ്തരാക്കുമെന്ന് റിയാദില്‍ നടന്നുവരുന്ന ഏഴാമത് സൌദി ടെക്നിക്കല്‍, ആന്റ് എകസിബിഷന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. സൌദിയിലെ സ്വദേശി ജനസംഖ്യയില്‍ ഭൂരിഭാഗവും 21 വയസില്‍ താഴെയുള്ളവരാണന്ന് അദ്ദേഹം അറിയിച്ചു, 2025 വരെ സൌദിയില്‍ ലഭ്യമാവുന്ന തൊഴിലുകളില്‍ 50 ശതമാനവും സാങ്കേതിക മേഖലകളിലായിരിക്കുമെന്നു സൌദി ടെക്നിക്കല്‍ ആന്റ് ട്രയ്നിംഗ് കോര്പറേഷന്‍ ഉപദേഷ്ടാവ് ഇബ്രാഹിം അല്‍ഷാഫി പറഞ്ഞു.

ഈ ലക്ഷ്യം മുന്‍ നിറുത്തി യുവാക്കള്‍ക്ക് നല്‍കുന്ന പരീശീലന പരിപാടി ഊര്ജിതമാക്കാന്‍ പരിശീലന കേന്ദ്രങ്ങള്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിനായി തൊഴിലഷ്ടിത വിദ്യാഭ്യാസ പദ്ദതി നടപ്പാക്കുമെന്നും ഇതിനായി പാഠ്യപദ്ദതിയില്‍ മാറ്റം വരുത്തുമെന്നും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച സൌദി ഡപ്യുട്ടി വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ് അല്‍സബ്തി പറഞ്ഞു. അടുത്ത ഏഴു മാസത്തിനകം സൌദി ദേശീയ തൊഴില്‍ പദ്ദതിക്കു ആരംഭം കുറിക്കുമെന്ന് സൌദി മാനവ വിഭവ ഡവലപ്മെന്റ് ഫണ്ട് മേധാവി (ഹദ്ഫ്) ഇബ്രാഹീം അല്‍ മുഅയ്ഖില്‍ അറിയിച്ചു. സൌദിയിലെ തൊഴില്‍അന്യോഷകരായി സ്വദേശികളുടേയും തൊഴിലുടമകളുടേയും വിവരങ്ങള്‍ ശേഖരിച്ച് വ്യക്തമായ വിവരണ ബാങ്ക് തയ്യാറാക്കുകയാണ് ചെയ്യുകയെന്നു അദ്ദേഹം അറിയിച്ചു. ഇതുവരെ ശേഖരിച്ച പല വിവരങ്ങളിലും നിരവധി വിത്യാസങ്ങളുണ്െടന്നു അദ്ധേഹം പറഞ്ഞു. വിവിധ സ്ഥാപനങ്ങളില്‍ സ്വദേശികളുടെ പേരില്‍ വ്യാജ നിയമനം വളരെ കുടുതലല്ലെന്ന് അദ്ധേഹം അറിയിച്ചു. അതേ സമയം വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രുട്ട് ചെയ്യുന്ന തൊഴിലാളികളുടെ മേല്‍ നോട്ടത്തിന് വിദേശ രാജ്യങ്ങളിലുള്ള സൌദി എമ്പസ്സികളില്‍ തൊഴില്‍ മന്ത്രായത്തിന്റ പ്രതേക അറ്റാച്ചെ സ്ഥാപിക്കണമെന്ന് സൌദ ശുറാ കൌസില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം