ഷിക്കാഗോ മലയാളി അസോസിയേഷന്‍: പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു
Thursday, November 6, 2014 7:19 AM IST
ഷിക്കാഗോ: 2014- '16 വര്‍ഷത്തേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നിറഞ്ഞുനിന്ന നിരവധി അംഗങ്ങളെ സാക്ഷിനിര്‍ത്തി മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണ് പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തത്.

സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പുതിയ പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളെന്നത് ശ്രദ്ധേയമാണ്. താഴെപ്പറയുന്നവരാണ് പുതിയ ഭാരവാഹികള്‍

ടോമി അംബേനാട്ട് (പ്രസിഡന്റ്), ജെസ്സി റിന്‍സി (വൈസ് പ്രസിഡന്റ്), ബിജി സി. മാണി (ജനറല്‍ സെക്രട്ടറി), ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍ (ട്രഷറര്‍), മോഹന്‍ സെബാസ്റ്യന്‍ (ജോ. സെക്രട്ടറി), ഫിലിപ്പ് പുത്തന്‍പുര (ജോ. ട്രഷറര്‍).

ബോര്‍ഡ് മെമ്പര്‍മാര്‍: സ്റാന്‍ലി കളരിക്കമുറിയില്‍, രഞ്ജന്‍ ഏബ്രഹാം, ജൂബി വള്ളിക്കളം, സേവ്യര്‍ ഒറവനാകുളത്തില്‍, ജേക്കബ് പുറയംപള്ളില്‍, സന്തോഷ് നായര്‍, ജോണിക്കുട്ടി പിള്ളവീട്ടല്‍, ജിതേഷ് ചുങ്കത്ത്, ജോഷി പുത്തൂരാന്‍, ജിമ്മി കണിയാലി, മത്യാസ് പുല്ലാപ്പള്ളില്‍, ഷാബു മാത്യു, തൊമ്മന്‍ പൂഴിക്കുന്നേല്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം