കൊളംബസില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി
Thursday, November 6, 2014 7:18 AM IST
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്‍ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഭക്തിനിര്‍ഭരമായി ആചരിച്ചു. വിവിധ വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞ കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരം ഏവര്‍ക്കും കൌതുകം പകര്‍ന്നു.

ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ സന്ദേശം നല്‍കി. വിശുദ്ധരുടെ ജീവിതം അനുകരിക്കുവാന്‍ ഈ തിരുനാള്‍ പ്രചോദനമാകട്ടെ എന്ന് പ്രിന്‍സിപ്പല്‍ ഗ്രീന പള്ളിത്താനം കുട്ടികളെ ഉദ്ബോധിപ്പിച്ചു. മതാധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും ഡയറക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്‍സണ്‍ ജോസ് (ട്രസ്റി, കൊളംബസ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം