ജിദ്ദ മലയാളം ടോസ്റ്മാസ്റേഴ്സ് ക്ളബ് കേരളപിറവിദിനം ആഘോഷിച്ചു
Wednesday, November 5, 2014 5:05 AM IST
ജിദ്ദ: മലയാളം ടോസ്റ്മാസ്റേഴ്സ് ക്ളബ് നവംബര്‍ ഒന്നിന് കേരളപിറവിദിനം വിപുലമായി ആഘോഷിച്ചു. ആഗോള അടിസ്ഥാനത്തില്‍ ടോസ്റ്മാസ്റേഴ്സ് ഇന്റര്‍നാഷണലിന്റെ തൊണ്ണൂറാം വാര്‍ഷികവും മലയാളം ക്ളബിന്റെ അമ്പത് യോഗങ്ങളുടെ പൂര്‍ണതയും ഈ അവസരത്തില്‍ ആഘോഷിച്ചു.

ക്ളബിന്റെ യോഗനടപടികള്‍ പ്രസിഡന്റ് സജി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ നടത്തി. ടോസ്റ്മാസ്റേഴ്സ് നജീബ് മുല്ലവീട്ടില്‍, ആഷിര്‍ അമീരുധീന്‍, ശാഹിദ് മലയില്‍, രാജാചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ പരിശീലന വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. രമേശ് മേനോന്‍, അസൈന്‍ ഇല്ലിക്കല്‍, ഫൈസല്‍ ഇബ്രാഹിം, സുരേഷ് ബാബു, ഉമ്മന്‍ മത്തായി തുടങ്ങിയവര്‍ ഉപവകുപ്പുകള്‍ നിര്‍വഹിച്ചു. ഷംസുദ്ദീന്‍ ഓലശേരിയുടെ കവിതാപാരായണവും റോയ് മാത്യു, ശബനം ബഷീര്‍ തുടങ്ങിയവരുടെ വിവിധ വിഷയങ്ങളില്‍ തയാറാക്കിയ പ്രസംഗങ്ങളും അവതരിപ്പിച്ചു. ബഷീര്‍ അംബലവന്‍, മൊഹമ്മദ് ഹനീഫ്, മൊഹമ്മദ് കുഞ്ഞി എന്നവര്‍ നിരീക്ഷകരും ആയിരുന്നു.

തുടര്‍ന്ന് ജിദ്ദയിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരായ ഗോപി നെടുങ്ങാടി, മൂത്തേടത് സേതുമാധവന്‍, ഉസ്മാന്‍ ഇരുമ്പുഴി, എന്നിവര്‍ കേരളപിറവി, കേരളീയ സംസ്കാരം, മലയാള ഭാഷയുടെ ചരിത്രം, വികസനം, ഭാഷ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍, തുടങ്ങിയവയെ ആസ്പദമാക്കി വളരെ ഹൃദ്യവും വിജ്ഞാനപ്രദവും ആയ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. പ്രമുഖ ഗായകന്‍ മഷൂദ് തങ്ങള്‍ നടത്തിയ ചിന്തോദ്ധ്വീപകമായ കവിതാലാപനം വളരെ സന്ദര്‍ഭോചിതവും മനോഹരവും ആയിരുന്നു.

ലോകത്തിലെ ആദ്യ മലയാളം വനിതാ ടോസ്റ്മാസ്റേഴ്സ് ക്ളബ് രൂപീകരിക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ഈ അവസരം വേദിയൊരുക്കി. തുടര്‍ന്ന് മുതിര്‍ന്ന ടോസ്റ്മാസ്റേഴ്സ് ആയ ജോയ് വില്ലെന്വേവ (ഡിസ്ട്രിക്ട് ഗവര്‍ണര്‍), ഖലീല്‍ അഹമ്മദ് (ഡിവിഷന്‍ ഗവര്‍ണര്‍), ബെന്നിഫെര്‍ കണ്‍സോലെഷന്‍ (ഏരിയ ഗവര്‍ണര്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു. ടോസ്റ്മാസ്റേഴ്സ് ക്ളബിന്റെ പ്രവര്‍ത്തന രീതികളും അതുകൊണ്ടുള്ള വ്യക്തിത്വ വികസന സാധ്യതകളും വിശദീകരിച്ചു മുതിര്‍ന്ന ടോസ്റ്മാസ്റര്‍ റഷീദ് അലി. അബൂബക്കര്‍ അബ്ദുള്‍റഹ്മാന്‍, സൈഫുദ്ദീന്‍ എന്നിവര്‍ ആശംസാസന്ദേശം നല്‍കി. ക്ളബ് ഭാരവാഹികളായ സജി കുര്യാക്കോസ്, റോയ് മാത്യു, സമീര്‍ കുന്നന്‍, ശശി നായര്‍, ഷംസുദ്ദീന്‍ ഓലശേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍