ഗ്രീന്‍ഷോര്‍ ടീന്‍സ് കുട്ടികള്‍ക്ക് മാതൃകയായി
Wednesday, November 5, 2014 5:04 AM IST
ജിദ്ദ: പ്രവാസികളായ കുട്ടികളുടെ ക്ഷേമത്തിനും പരിശീലനങ്ങള്‍ക്കുമായി കഴിഞ്ഞ നാലു വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രീന്‍ഷോര്‍ ടീന്‍സ് പുതു തലമുറയെ ഉന്മേഷത്തോടും ആരോഗ്യത്തോടും വളര്‍ത്തിയെടുക്കുന്നതില്‍ മാതൃകാപരമായ ഒട്ടേറെ പരിശീലന പരിപാടികളും ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചതാണ് ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കിയതെന്നു സിഫ് പ്രസിഡന്റ് ഹിഫ്സുര്‍ഹമാന്‍ പറഞ്ഞു. ഇപ്പോള്‍ ജിദ്ദയില്‍ ഒട്ടേറെ മലയാളി പരിശീലന കേന്ദ്രങ്ങള്‍ വന്നതും നാളെയുടെ വാഗ്ദാനമായി അവയിലെല്ലാം നൂറുക്കണക്കിനു കുട്ടികള്‍ പരിശീലനം നടത്തുന്നണ്െടന്നും അദ്ദേഹം എടുത്തു പറഞ്ഞു.

പത്തിനും പതിനാലിനുമിടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് ഇസ്കാന്‍ ഫാമിലി പാര്‍ക്ക് സ്റേഡിയത്തില്‍ ആരംഭിച്ച ഫുട്ബോള്‍ പരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചകളില്‍ രാത്രി പത്തിന് വിവിധ കായികാഭ്യാസങ്ങളടങ്ങിയ പരിശീലനം. അബ്ദുള്ള രാമനാട്ടുകര, കരീം വാണിയമ്പലം എന്നിവര്‍ പരിശീലകരാണ്.

ഇസ്മായില്‍ നീരാട് അധ്യക്ഷത വഹിച്ചു. ഷര്‍ഫുധീന്‍ കായംകുളം, കുഞ്ഞിമുഹമ്മദ് കോടശേരി ആശംസകള്‍ നേര്‍ന്നു. ജബാര്‍ പാലത്തിങ്ങല്‍, മുസ്തഫ കെ.ടി, സാദിക്ക് ആലപ്പുഴ, സഹീര്‍ മഞാളില്‍, ബഷീര്‍ അഞ്ചാലന്‍, ബഷീര്‍ പരുത്തിക്കുന്നന്‍, ഉല്ലാസ് അടൂര്‍, ഫവാസ് കരീം എന്നിവര്‍ നേതൃത്വം നല്‍കി.