ടെക്സസ് ഭരണം ഇനി വീല്‍ചെയറിലിരുന്ന്
Wednesday, November 5, 2014 4:56 AM IST
ഓസ്റിന്‍: 14 വര്‍ഷത്തിനുശേഷം ടെക്സസിന് പുതിയ ഗവര്‍ണര്‍. റിക്ക് പെറി ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇനി മത്സരിക്കുന്നില്ല എന്ന പ്രഖ്യാപിച്ചതിനുശേഷം റിപ്പബ്ളിക്കന്‍ പാര്‍ട്ടി കണ്െടത്തിയത് ടെക്സസ് സ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗ്രോഗ് ഏബട്ടിനെയായിരുന്നു.

2003 മുതല്‍ ടെക്സസ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിക്കുന്ന ഗ്രോഗ് ഏബട്ടിന് മറ്റൊരു പ്രത്യേകതയുണ്ട്. 1982 ല്‍ നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഓക്ക് ട്രീ ശരീരത്തില്‍ മറിഞ്ഞു വീണതിനെ തുടര്‍ന്ന് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസുമായി വിധിയെ വെല്ലുവിളിച്ചു ഉന്നതിയുടെ പടവുകള്‍ താണ്ടി ടെക്സസിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തിയ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി വെന്‍ഡി ഡേവിഡിനെ ദയനീയമായി പരാജയപ്പെടുത്തിയാണ് എക്കാലവും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന ടെക്സസില്‍ വിജയ പതാക ഉയര്‍ത്തിയത്.

14 മില്യണ്‍ രജിസ്ട്രേഡ് വോട്ടര്‍മാരുളള ടെക്സസില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട അമ്പത്തിയാറുകാരനായ ഗ്രോഗ് എബെട്ട് 2015 ജനുവരി 15 ന് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍