ഒരുമ അംഗത്വ കാമ്പയിനിന് തുടക്കമായി
Tuesday, November 4, 2014 10:14 AM IST
കുവൈറ്റ്: ഒരുമ സാമൂഹ്യക്ഷേമ പദ്ധതിയുടെ 2015 വര്‍ഷത്തേയ്ക്കുള്ള അംഗത്വ കാമ്പയിന് തുടക്കമായി. ഇതിന്റെ ഉദ്ഘാടനം കെഐജി പ്രസിഡന്റ് കെ.എ സുബൈര്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹംസ പയ്യന്നൂരില്‍നിന്ന് കെ.ഐജി ജനറല്‍ സെക്രട്ടറി എസ്എപി ആസാദ് ആദ്യ മെംബര്‍ഷിപ്പ് സ്വീകരിച്ച് കാമ്പയിന്‍ ഫ്ളയര്‍ കല കുവൈറ്റ് സെക്രട്ടറി വി.പി മുകേഷ് നിര്‍വഹിച്ചു.

അര ദീനാര്‍ രജിസ്ട്രേഷന്‍ ഫീസും ഒന്നര ദീനാര്‍ വാര്‍ഷിക വരിസംഖ്യയും നല്‍കി അംഗമാകുന്നവര്‍ മരിച്ചാല്‍ അവര്‍ നിര്‍ദേശിച്ച വ്യക്തിക്ക് രണ്ടു ലക്ഷം രൂപയും ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി അംഗമായി തുടരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കുന്നതാണ് പദ്ധതി.

ചടങ്ങില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യൂണിറ്റ്, ഏരിയ പ്രതിനിധികള്‍ പങ്കെടുത്തു. ഒരുമ ചെയര്‍മാന്‍ എ.സി മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിഷ്ദിന്‍ സ്വാഗതവും മനാഫ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്